ഇസ്രയേല്‍ ഗാസയില്‍ യുഎന്‍ നിരോധിച്ച ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലസ്തീന്റെ ആരോപണം. ഗാസയില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മാരക ശേഷിയുള്ള ബോംബുകളാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചിത്രങ്ങള്‍ സഹിതം ആരോപിച്ചു.
സോഷ്യല്‍മീഡിയയായ എക്‌സിലൂടെയാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് കരാമ, ഗാസ എന്നിവിടങ്ങളില്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ പ്രയോഗിക്കുകയാണെന്നും പലസ്തീന്‍ ആരോപിച്ചു.ബോംബ് വര്‍ഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. മാരകമായ ബോംബാണ് വൈറ്റ് ഫോസ്ഫറസ് ബോംബ്.

അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തുകയും വലിയ രീതിയില്‍ താപം പുറത്തുവിടുകയും ചെയ്യും. ഫോസ്ഫറസ് ബോംബ് സ്‌ഫോടന സമയത്ത് 815 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രാസപ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്നത്. വെളുത്ത പുകയും ഉണ്ടാകുമുയരും. ഫോസ്ഫറസ് ബോംബ് പ്രയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍പ്പെടും. യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു.













