പാലക്കാട് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍


പാലക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊപ്പം വിളയൂര്‍ വിളയൂര്‍ സ്വദേശി തോണിക്കടവത്ത് മുഹമ്മദ് നാഫി (20) ആണ് കൊപ്പം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ കൊപ്പം മണ്ണേങ്കോട് അത്താണിക്ക് സമീപത്തുനിന്ന് പിടിയിലായത്.


18.28 ഗ്രാം എം.ഡി.എം.എ. ആണ് പ്രതിയില്‍നിന്ന് പിടികൂടിയത്. നാട്ടില്‍ വില്‍പ്പന നടത്തുന്നതിനായി പ്രതി ബംഗളൂരുവില്‍നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉള്‍പ്പെട്ട ലഹരി വില്‍പ്പന ശൃംഖലയെക്കുറിച്ചും കൊപ്പം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.


ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ആര്‍. മനോജ് കുമാര്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള കൊപ്പം പോലീസും സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



Sharing is Caring