മലയാളി താരം ഓവിയ ഹെലന് വേണ്ടി തമിഴകം


കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ്‌നാട്ടില്‍ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ പരിപാടിയിലെ ആകര്‍ഷണം മലയാളി താരം ഓവിയ ഹെലന്‍ ആണ്. 2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ഇവര്‍ക്കു വേണ്ടി തമിഴ്‌നാടു മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. ഹോട്ടല്‍ ബില്ലില്‍ പോലും ഓവിയയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാചകങ്ങള്‍ കാണാം. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചിരിക്കുന്നത്.




Sharing is Caring