‘ആര്‍ആര്‍ആര്‍’ ന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പ് സീ 5 ലൂടെയും, ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലൂടെയുമാണ് പുറത്തിറങ്ങുന്നത്. ആര്‍ആര്‍ആര്‍ തിയേറ്റര്‍ റിലീസിലൂടെ 1115 കോടി രൂപ നേടിയെന്നാണ് കണക്ക്. 650 കോടി മുതല്‍ മുതക്കില്‍ ഒരുക്കിയ ചിത്രം ഇന്ത്യന്‍ സിനമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രമാണ്.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ലോകത്താകമാനം 10,000 സ്‌ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തിയത്. അച്ഛന്‍ കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *