സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിയെ പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ

സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിയെ പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ. ബജറ്റിൽ അനുവദിച്ച തുക കൊണ്ട് കെഎസ്ആർടിസിയിൽ ഒന്നും ചെയ്യാൻ ആകില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എം വിൻസെന്റ് പറഞ്ഞു. തൊഴിലാളികൾക്ക് ഗുണകരമായ ഒന്നും ബജറ്റിൽ ഇല്ലായിരുന്നു എന്ന് ബിഎംഎസ് കെഎസ്ആർടിസി സംസ്ഥാന സെക്രട്ടറി എസ് അജയകുമാർ പ്രതികരിച്ചു. കെഎസ്ആർടിസിയുടെ ആവശ്യങ്ങൾ അനുസരിച്ചുള്ള പ്രഖ്യാപനമല്ല ബജറ്റിൽ ഉണ്ടായതെന്നാണ് ടിഡിഎഫ് വിലയിരുത്തുന്നത്.

ബജറ്റിൽ പ്രഖ്യാപിച്ച 128 കോടി കൊണ്ട് ഒന്നും ചെയ്യാനാകില്ല. വരുന്ന മൂന്ന് വര്ഷം 1000 ഡീസൽ ബസ് എങ്കിലും കെഎസ്ആർടിസി വാങ്ങേണ്ടതുണ്ട്. ഡീസൽ ബസ് വാങ്ങാൻ വകയിരുത്തിയ തുക കൊണ്ട് ഇത് സാധ്യമാകില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എം വിൻസെന്റ് എംഎൽഎ. യുഡിഎഫ് സർക്കാരിനെക്കാൾ കൂടുതൽ തുക എൽഡിഎഫ് സർക്കാർ ചെലവാക്കിയത് കോവിഡ് കൊവിഡ് വന്നത്‌കൊണ്ടാണെന്നും എംഎൽഎ പറഞ്ഞു.

കെഎസ്ആർടിസിയുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാണ് തൊഴിലാളികൾ ആഗ്രഹിച്ചതെന്നും പ്രഖ്യാപനങ്ങൾ അല്ല നടപടികളാണ് വേണ്ടിയിരുന്നതെന്നും ബിഎംഎസ് വ്യക്തമാക്കി. പണി എടുത്ത കൂലി കൃത്യമായി നൽകാൻ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ പോലും ഉണ്ടായില്ലെന്നും ബിഎംഎസ് കുറ്റപ്പെടുത്തി.ശമ്പളവും മറ്റ് കുടിശ്ശികകളും കൃത്യമായി നൽകാൻ നടപടി ഉണ്ടാകണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ബജറ്റിൽ കെഎസ്ആർടിസിക്ക് 128.92 കോടി രൂപയാണ് അനുവദിച്ചത്. പുതിയ ബിഎസ്6 ഡീസൽ ബസുകൾ വാങ്ങാൻ 92 കോടിയും അനുവദിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *