പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽഎയാണ് പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് നോട്ടീസ് നൽകുക.

ഗവർണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സർക്കാരിന് വെല്ലുവിളി ഉയർത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. ഈ വരുന്ന 15 വരെയാണ് നിയമസഭ സമ്മേളിക്കുക. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നതടക്കം വിവിധ ബില്ലുകൾ സഭയ്ക്ക് മുൻപാകെ വരും. വിവാദ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കും.

ഗവർണറുമായുള്ള പോരും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ഉണ്ടായ നിയമന വിവാദങ്ങളും സർക്കാരിന് പരുക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും നീക്കുന്നത് ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്കായാണ് സഭ സമ്മേളിക്കുന്നത്. ഗവർണറി ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തേക്കും. അങ്ങനെയെങ്കിൽ ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കിയത് ചൂണ്ടിക്കാണിച്ച് ഭരണപക്ഷം ചെറുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *