പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം


പാര്‍ലമെന്റിലെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇന്നും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും.


എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, പാര്‍ലമെന്റ് അതിക്രമത്തിലെ സുരക്ഷ വീഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഇരുസഭകളിലും പ്രതിപക്ഷം ആവര്‍ത്തിക്കും. സസ്‌പെന്‍ഷനിലുള്ള 142 എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാകും പ്രതിഷേധിക്കുക. സഭയില്‍ കടുത്ത പ്രതിഷേധം ഉണ്ടായാല്‍ കൂടുതല്‍ എംപിമാരെ ഇന്നും സസ്‌പെന്‍ഡ് ചെയ്യും.


ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രതിഷേധ രീതികള്‍ തീരുമാനിക്കും.കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ഐപിസിയും സിആര്‍പിസിയും ഇന്ത്യന്‍ തെളിവ് നിയമവും പരിഷ്‌ക്കാനുള്ള ബില്ലുകളില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും.



Sharing is Caring