തെക്കന്‍ തമിഴ്‌നാട്ടില്‍ പ്രളയ ദുരിതം തുടരുന്നു. തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
ഇന്നലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാലിന്‍ കൂടി കാഴ്ച്ച നടത്തി. തമിഴ്‌നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്ന് സ്റ്റാലിന്‍ അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയില്‍ എത്തുന്ന മുഖ്യമന്ത്രി തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകള്‍ സന്ദര്‍ശിക്കും. പ്രളയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് ശ്രീവൈകുണ്ടത്ത് ട്രയിനില്‍ കുടുങ്ങിയ മുഴുവന്‍ യാത്രക്കാരെയും ഇന്നലെ രക്ഷപ്പെടുത്തി. കനത്ത മഴയില്‍ ഇതുവരെ പത്ത് പേരാണ് നാല് ജില്ലകളിലായി മരിച്ചത്.













