ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ പുറത്താക്കിയ നടപടി ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ബിജെപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതാപ് സിംഹ എംപിയുടെ ഓഫീസാണ് ലോക്‌സഭയില്‍ അതിക്രമം കാണിച്ചവര്‍ക്കുള്ള സന്ദര്‍ശക പാസ് നല്‍കിയത്.നേരത്തെ വിദേശവ്യവസായിക്ക് പാര്‍ലമെന്റ് ലോഗിന്‍ ഐഡിയുടെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
സമാനമായ ആവശ്യമാണ് പ്രതാപ് സിംഹയുടെ കാര്യത്തിലും ഉയരുന്നത്.’ഈ പ്രതാപ് സിംഹ എംപിയാണ് പാര്‍ലമെന്റ് ആക്രമിച്ചവര്‍ക്ക് പാസ് നല്‍കിയത്. പാസ് നല്‍കിയ ബിജെപി എംപിക്കെതിരെ നടപടി എടുക്കുമോ? ഒരു പാസ്‌വേര്‍ഡിന്റെ പേരിലാണ് ഒരു എംപിയുടെ സ്ഥാനം പോയത്. രണ്ട് എംപിമാര്‍ക്ക് രണ്ടു നിയമമോ’ പ്രതാപ് സിംഹ പ്രധാമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ എക്‌സില്‍ കുറിച്ചത്.














