അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ സഭകളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം


അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഇന്ന് ആവര്‍ത്തിയ്ക്കും. മുന്‍ കൂറായ് വിഷയത്തില്‍ ഇരു സഭകളിലും കോണ്‍ഗ്രസ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.


കൊവിഡ്, പിയുഷ് ഗോയലിന്റെ ബീഹാര്‍ പരാമര്‍ശ വിഷയങ്ങളും എന്ന് സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.ഇന്ന് രാജ്യസഭയില്‍ നരബലിയ്ക്ക് എതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിക്കുന്ന ബില്ല് ബിനോയ് വിശ്വം അവതരിപ്പിക്കും. രാജ്യത്ത് നിര്‍ബന്ധിത ഉന്നത വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന എ.എ.റഹിമിന്റെ ബില്ലും ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.




Sharing is Caring