ജാതി സംവരണത്തിന്റെ പേരിൽ ആനുകൂല്യം ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രം: ജി സുകമാരന്‍ നായര്‍

ജാതി സംവരണം അവസാനിപ്പിക്കണമെന്നും സമ്പന്നര്‍ ആണ് ജാതി സംവരണത്തിന്റെ ആനുകൂല്യം നേടുന്നതെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകമാരന്‍ നായര്‍. ചേര്‍ത്തലയില്‍എസ് എസ് എസ് സ്വയം സഹായ സംരംഭമായ പത്മാ കഫേ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോള്‍ സാമ്പത്തിക സംവരണം പത്ത് ശതമാനമാണ്. ഇനി അത് 90 ശതമാനമാകുന്ന കാലം വരും.

ഏത് ജാതിയില്‍ പെട്ടാലും പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടത്.ഇപ്പോള്‍ അതി സമ്പന്നരായ ചിലരാണ് ജാതി സംവരണത്തിന്റെ ആനുകൂല്യം നേടുന്നത്. അതുണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ തന്നെ സംവരണ വിരോധികള്‍ എന്ന് വിളിക്കുന്നവര്‍ പിന്നീട് മാറ്റിപറയുമെന്നും ജി സുകമാരന്‍ നായര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *