ജമ്മുകാശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചിലാണ് ആക്രമണം ഉണ്ടായത്. ഭീകരരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ഷഹീദ് ഗുഞ്ച് സ്വദേശി രോഹിത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്.