ഇന്ത്യ മുന്നണിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി അഭിപ്രായ ഭിന്നത തുടരുന്നു


ഇന്ത്യ മുന്നണിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി അഭിപ്രായ ഭിന്നത തുടരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന നിര്‍ദേശം തള്ളി ശരത് പവാര്‍. തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവശ്യമില്ലെന്ന് ശരത് പവര്‍ അറിയിച്ചു. 1977ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രി ആയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ശരത് പവാറിന്റെ പ്രതികരണം.ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.


പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശത്തെ പിന്തുണച്ചു.എന്നാല്‍, നീക്കത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനാണെന്നും, നിതീഷിനെ വെട്ടാനാണ് മറ്റു രണ്ടു മുഖ്യമന്ത്രിമാരും ആവശ്യവുമായി രംഗത്തെത്തിയതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു.




Sharing is Caring