സോളാര്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

 

കോഴിക്കോട്: സോളാര്‍ കേസില്‍ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്ന്് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂഡീഷല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ച നടപടിയെ ഭയപ്പെടുന്നില്ല.
വിഷയത്തില്‍ വളരെ പക്വമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. കാരണം തെറ്റ് ചെയ്തങ്കിലല്ലേ ഭയപ്പെടേണ്ട കാര്യമുള്ളൂ എന്നും അദ്ദേഹം ചോദിച്ചു.റിപ്പോര്‍ട്ട് പുറത്തുവരുന്‌പോള്‍ യുഡിഎഫ് നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന കോടിയേരിയുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ ആരാണ് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരിക എന്നത് റിപ്പോര്‍ട്ട് പുറത്തുവരുന്‌പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ അറിയുക എന്നതാണ് തങ്ങള്‍ക്ക് പ്രധാനം. കേസ് നിയമപരമായി നേരിടും. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശം ഗൗരവമുള്ളതാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *