ഒഡിഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും


ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതിൽ 150 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തത് പ്രതിസന്ധിയാകുകയാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകൾ സജ്ജമാക്കും.


ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ് പോർട്ട് ട്രസ്റ്റ് കണ്ടെയ്നറുകൾ നൽകും. നിലവിൽ ഭുവനേശ്വർ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.ഭുവനേശ്വർ എംയിസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ പരിശോധനയ്ക്കായി ഡിഎൻഎ സാമ്പിൾ നൽകണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.




Sharing is Caring