മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകള്‍ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം. കേസില്‍ 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ക്രൂരമായ കൊലപാതകം നടന്നത്.ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം.


പ്രതി രാകേഷ് മകളെ നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപം എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. താന്‍ ദരിദ്രനാണെന്നും, മകള്‍ ദിവസവും ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.കൂലിപ്പണിക്കാരനായ പ്രതി രാകേഷ് മയക്കുമരുന്നിന് അടിമയാണ്. മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചു പോയി. പ്രതിയുടെ അമ്മ നഗരത്തിലെ ഒരു ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തുകയാണ്.




Sharing is Caring