ഒഡീഷയിലെ ട്രെയിന്‍ അപകടം:ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും വലിയ റെയില്‍വേ ദുരന്തം


280 പേര്‍ മരിക്കുകയും 3000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിന്‍ അപകടം ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും വലിയ റെയില്‍വേ ദുരന്തമാണ്. ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിച്ചു.


1981 ജൂണ്‍ ആറിന് ബീഹാറില്‍ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയില്‍ ട്രെയിന്‍ മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ 750 പേരുടെ മരണമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടം . 1995 ഓഗസ്റ്റ് 20ന് ഫിറോസാബാദിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസുമായി പുരുഷോത്തം എക്‌സ്പ്രസ് കൂട്ടിയിടിച്ച അപകടത്തില്‍ 400 ഓളം പേര്‍ മരിക്കുകയുണ്ടായി.കേരളത്തിലുണ്ടായ ഏറ്റവും വലിയ രണ്ട് ട്രെയിന്‍ അപകടങ്ങളാണ് 1988 ജുലായ് ഏട്ടിന് നടന്ന107 പേര്‍ മരിച്ച പെരുമണ്‍ തീവണ്ടി ദുരന്തവും, 2001 ജൂണ്‍ 22 ന് മംഗലാപുരംചെന്നൈ മെയിലിന്റെ 6 ബോഗികള്‍ കോഴിക്കോട് കടലുണ്ടി പുഴയില്‍ വീണ് 52 പേര്‍ മരിച്ചതും.




Sharing is Caring