പ്രശസ്ത ഓഷ്യൻ എഞ്ചിനീയറിംഗ് വിദഗ്‌ധൻ പ്രൊഫ. ആർ. സുന്ദരവടിവേലു മാറ്റർലാബ് സന്ദർശിച്ചു


കോഴിക്കോട് : ഐഐടി മദ്രാസിലെ ഓഷ്യൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ പ്രൊഫസറായി റിട്ടയർ ചെയ്ത, സെന്‍റർ ഫോർ ഇന്നോവേറ്റീവ് ആൻഡ് സസ്‌ടെയിനബിള്‍ ടെക്‌നോളജീസ് ഫോർ ഓഫ്‌ഷോർ ഇൻഫ്രാസ്ട്രക്‌ചർ (CISTOI) ന്‍റെ ഡയറക്ടറുമായിരുന്ന പ്രൊഫ. ആർ. സുന്ദരവടിവേലു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള, കേരള സർക്കാരും എൻ.എ.ബി.എൽ. ഉം (National Accreditation Board for Testing and Calibration Laboratories) അംഗീകരിച്ച മാറ്റർലാബ്- മീറ്റീരിയൽ ടെസ്റ്റിംഗ് & റിസർച്ച് ലബോറട്ടറി സന്ദർശിച്ചു.


സന്ദർശനത്തിനിടെ ലാബിന്‍റെ പ്രവർത്തനങ്ങളും സൗകര്യങ്ങളും വിശദമായി അവലോകനം ചെയ്ത അദ്ദേഹം, അതിന്‍റെ ആധുനിക സാങ്കേതിക സംവിധാനങ്ങളും കാര്യക്ഷമമായ പ്രവർത്തന രീതികളും പ്രശംസിച്ചു. പ്രത്യേകിച്ചും കോപുലർ ടെസ്റ്റിംഗ് പ്രോസസിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നത് അദ്ദേഹം അഭിനന്ദിച്ചു.


വെറും പരിശോധന സേവനങ്ങൾ നൽകുന്ന സ്ഥാപനമായി മാത്രം മാറാതെ, വ്യവസായത്തിനും ഗവൺമെന്‍റിനും സാങ്കേതിക പരിഹാരങ്ങൾ ഒരുക്കുന്ന ആധുനിക ഗവേഷണ കേന്ദ്രമായി മാറ്റർ ലാബ് മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട് ദുരന്തം, കേരളത്തിലെ ഹൈവേ റോഡുകളിലെ തകരാറുകൾ പോലെയുള്ള സംഭവങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഇത് പോലെയുള്ള പ്രതിസന്ധികളെ പ്രതിരോധിക്കാൻ, മുൻകരുതൽ മാർഗങ്ങളും, കർശനമായ പരിശോധനാ നടപടികളും അനിവാര്യമാകുന്നു. അതിനാൽ മാറ്റർലാബ് പോലുള്ള സ്ഥാപനങ്ങൾ ആധുനിക ഗവേഷണ കേന്ദ്രങ്ങളായി മാറണം” – അദ്ദേഹം പറഞ്ഞു.



Sharing is Caring