യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് ഫൈനലില്‍. സെമിയില്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്.
ജോക്കോവിച്ചിന്റെ കരിയറിലെ 10ആം യുഎസ് ഓപ്പണ്‍ ഫൈനലും ഈ വര്‍ഷത്തെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനലുമാണ് ഇത്. സ്‌കോര്‍ 63, 62, 76.ഇക്കൊല്ലം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിള്‍ഡണില്‍ റണ്ണര്‍ അപ്പായി














