ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കും ജയം


ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കും ജയം. ബ്രസീല്‍ ബൊളിവിയയെയും ഉറുഗ്വേ ചിലിയേയുമാണ് തോല്‍പ്പിച്ചത്.ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്ക്കായിരുന്നു ബ്രസീലിന്റെ ജയം. നെയ്മര്, റോഡ്രിഗോ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. റഫിഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്. ബൊളീവിയക്ക് വേണ്ടി വിക്റ്റര് അബ്രഗോ ഒരു ഗോള് നേടി. മറ്റൊരു മത്സരത്തില് ഉറുഗ്വേ 3-1ന് ചിലിയെ തോല്‍പ്പിച്ചു. നിക്കോളാസ് ഡി ലാ ക്രൂസ് രണ്ട് ഗോള് നേടി. ഫെഡറിക്കോ വാല്വെര്ദെയുടെ വകയായിരുന്നു മറ്റൊരു ഗോള്. അര്തുറോ വിദാല് ചിലിക്ക് വേണ്ടി ആശ്വാസഗോള് നേടി.


യുവേഫ യൂറോ യോഗ്യത മത്സരത്തില്‍ സ്പെയിൻ ജോര്‍ജിയയയെ തകര്‍ത്തു. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് സ്പെയിനിന്റെ ജയം. സ്പെയിനുവേണ്ടി അല്‍വരോ മൊറാട്ട, ഡാനി ഒല്‍മോ, നികോ വില്ല്യംസ്, പതിനാറുകാരൻ ലാമിൻ യമല്‍ എന്നിവര്‍ ഗോള്‍ നേടി. ഒരെണ്ണം ജോര്‍ജിയ വക സെല്‍ഫ് ഗോള്‍ ആണ്. ജോര്‍ജിയക്കുവേണ്ടി ജോര്‍ജി ചക്വെറ്റാഡ്സെ ആണ് ഗോള്‍ നേടിയത്.




Sharing is Caring