അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തില്‍ അമ്പരന്ന് ഉത്തര കൊറിയ

അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തില്‍ അമ്പരന്ന് ഉത്തര കൊറിയ. 800 ലധികം കുടുംബങ്ങളില്‍ നിന്നായി 1600 -ല്‍ പരം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. കോളറ അല്ലെങ്കില്‍ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. രണ്ടരക്കോടി ജനസംഖ്യയുള്ള ഉത്തര കൊറിയയില്‍ ഏതാണ്ട് അമ്പത് ലക്ഷത്തോളം പേര്‍ക്ക് ഇതിനകം പകര്‍ച്ചപ്പനി ബാധിച്ചു കഴിഞ്ഞു.
കൊവിഡ് ആണെന്ന അഭ്യൂഹവും ശക്തമാണ്. ഇതിനകം മരിച്ചത് 73 പേര്‍ എന്നാണ് ഗവണ്മെന്റ് സ്ഥിരീകരണം എങ്കിലും യഥാര്‍ത്ഥ മരണസംഖ്യ എത്രയോ കൂടുതലാണ് എന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെ നിഗമനം. പകര്‍ച്ചപ്പനി നിയന്ത്രിക്കുക തന്നെ ദുഷ്‌കരമായിരിക്കുന്ന സാഹചര്യത്തില്‍ അജ്ഞാതമായ ഉദരരോഗം കൂടി പടര്‍ന്നു പിടിക്കുന്നത് ഉത്തര കൊറിയയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *