ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെ.സി ജോസഫ്


രമേശ് ചെന്നിത്തലയുടെ വിമര്‍ശനം ഏറ്റുപിടിച്ച്‌ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെ.സി.ജോസഫ്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിച്ചര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും ചിലര്‍ക്കെതിരെ മാത്രം നടപടിയെടുന്നത് ശരിയല്ലെന്നും കെ.സി.ജോസഫ് പറഞ്ഞു.


ചെന്നിത്തല പിണറായിയെ മുള്‍മുനയില്‍ നിര്‍ത്തിയ നേതാവ്. എന്നാല്‍, മെയ് രണ്ടിനു ശേഷം ചെന്നിത്തല മോശക്കാരനായി. മികച്ച പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയുടെ മുകളില്‍ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്നും കെ.സി.ജോസഫ് കുറ്റപ്പെടുത്തി.




Sharing is Caring