
തന്നെ കുറിച്ചുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി കീര്‍ത്തി സുരേഷ്. കഴിഞ്ഞ ദിവസം കീര്‍ത്തി ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിയാഖത്തുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ചില മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.ഫര്‍ഹാനും കീര്‍ത്തിയും ഒരുമിച്ചു നില്‍ക്കുന്ന ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയെ ചുവടുപിടിച്ചായിരുന്നു പ്രചരണം.
ഒടുവില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയും ഫര്‍ഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഫര്‍ഹാന്‍ നേരത്തേയും പങ്കുവച്ചിട്ടുണ്ട്.”എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. യഥാര്‍ഥ നിഗൂഢ വ്യക്തി ആരാണെന്ന് ഞാന്‍ തന്നെ വെളിപ്പെടുത്താം”- കീര്‍ത്തി കുറിച്ചു. തന്റെ പേരില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ട്വീറ്റ് ചെയ്തായിരുന്നു കീര്‍ത്തിയുടെ പ്രതികരണം.

