കേരളത്തിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ ഏത് ഭാഷയിൽ പറഞ്ഞാലും പ്രധാനമന്ത്രി ഹിന്ദിയിൽ കേൾക്കും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നടക്കുന്ന പരിപാടികളിൽ ആര് ഏത് ഭാഷയിൽ പറഞ്ഞാലും പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ കേൾക്കാം. ഇന്നുള്ള സംഭാഷണങ്ങളെല്ലാം, ഇവ തൽക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ തയാറാക്കിയത് ‘ടെക്ജെൻഷ്യ കമ്പനി’യാണ്.തൃപ്രയാർ ശ്രീരാമക്ഷേത്ര സന്ദർശന വേളയിൽ രാമായണ പാരായണം ഉൾപ്പെടെ ഇതോടെ ഹിന്ദിയിൽ മനസിലാക്കാൻ മോദിക്ക് കഴിയും.

കേന്ദ്ര സർക്കാരിന്റെ ‘ഭാഷിണി ചാലഞ്ച്’ മത്സരത്തിലേക്കു തയാറാക്കിയ ’ഭാഷിണി പോഡിയം’ ആപ് ആണ് ചില മാറ്റങ്ങളോടെ ഇവിടെ സജജീകരിക്കുന്നത്.ഇനി സമ്മേളനങ്ങളിൽ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്നതി​െൻറ പ്രയാസം കാണില്ല. ഒരു വാചകം കേട്ടശേഷം അതിന്റെ അർഥം ഉൾക്കൊണ്ടു മൊഴിമാറ്റുന്ന ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസു കളിലും വെബിനാറുകളിലും സംഭാഷണം പരിഭാഷ പ്പെടുത്തി കേൾപ്പിക്കുന്നതാണ് ഭാഷിണി ചാലഞ്ചിൽ ടെൻജെൻഷ്യ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *