ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്‍

അഞ്ചുമാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്‍. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 77 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരത്തിലാണ്.റബ്‌കോ കഴിഞ്ഞ നാലു വര്‍ഷമായി പിഎഫ് പോലും അടയ്ക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

ഏറെ നാളായി ശമ്പളം മുടങ്ങിയെന്ന് കാട്ടി നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികയൊന്നും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *