നിവിന്‍ പോളിയുടെ വാദം കള്ളം; മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നും പരാതിക്കാരി

തന്നെ പരിചയമില്ലെന്ന നടന്‍ നിവിന്‍ പോളിയുടെ വാദം കള്ളമെന്ന് നടനെതിരെ പരാതി നല്‍കിയ യുവതി. സിനിമാ നിര്‍മാതാവ് എംകെ സുനിലാണ് നിവിന്‍ പോളിയെ തന്നെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നല്‍കി മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു. നഗ്‌നചിത്രം പകര്‍ത്തി നിവിന്‍ പോളിയുടെ സംഘം ഭീഷണിപ്പെടുത്തിയതായും യുവതി ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

2023 നവംബര്‍ ഡിസംബറിലായിരുന്നു സംഭവം. യൂറോപ്പിലേക്ക് വിടാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയായ സുഹൃത്ത് ശ്രേയ മുന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. മൂന്ന് മാസം കഴിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു നിര്‍മാതാവിനെ പരിചയപ്പെടുത്തി. അയാളുടെ പേര് എകെ സുനില്‍ എന്നാണ്. ഇന്റര്‍വ്യവിനായി വിളിച്ചിട്ട് ശാരീരികമായി ഉപദ്രവിച്ചു. അത് കഴിഞ്ഞാണ് നിവിന്‍ പോളി, ബഷീര്‍, വിനു എന്നിവര്‍ ഉപദ്രവിച്ചത്. മയക്കുമരുന്ന് തന്ന് ബോധം കെടുത്തിയായിരുന്നു ഉപദ്രവം . മൂന്ന് ദിവസം റൂമില്‍ പൂട്ടിയിട്ടു. നാട്ടിലുള്ള വീട്ടില്‍ ക്യാമറ വയ്ക്കുകയും ഭര്‍ത്താവിന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തിയതോടെ അവര്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നു. ശ്വാസം മുട്ടല്‍ വന്നതോടെ അവര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. പകര്‍ത്തിയ നഗ്‌നവീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്നും യുവതി പറയുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *