പഴംതീനി വവ്വാലുകളിലും നിപ്പായില്ല

പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസില്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. പേരാമ്പ്ര ചങ്കരോത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അതേസമയം വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നല്ലെന്ന് പൂര്‍ണമായും പറയാനാവില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ്പാ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *