സ്റ്റാന്‍ സ്വാമി വിഷയത്തില്‍ അമേരിക്കന്‍ എജന്‍സി കണ്ടെത്തലില്‍ പ്രതികരിക്കാതെ എന്‍ഐഎ


സ്റ്റാന്‍ സ്വാമി വിഷയത്തില്‍ അമേരിക്കന്‍ എജന്‍സി കണ്ടെത്തലില്‍ പ്രതികരിക്കാതെ എന്‍ഐഎ. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എന്‍ഐഎ. അമേരിക്കന്‍ ഫോറന്‍സിക്ക് എജന്‍സിയുടെ പരിശോധന ഫലത്തിന്റെ ആധികാരികതയില്‍ അടക്കം കോടതിയില്‍ എന്‍ഐഎ എതിര്‍പ്പ് ഉന്നയിക്കും.


യു.എസ് ഫോറന്‍സിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് എതിരായ് ഗൂഡാലോചന വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപര്‍ത്തകരും വിവിധ സംഘടനകളും രംഗത്ത് എത്തിയിരുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ നാല്‍പതിലേറെ രേഖകള്‍ ഹാക്കിങ്ങിലൂടെ തിരുകിക്കയറ്റിയതായാണ് യു.എസ് ഫോറന്‍സിക് ലബോറട്ടറിയുടെ കണ്ടെത്തല്‍. രേഖകള്‍ ഹാക്കര്‍വഴി സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ സ്ഥാപിച്ചതാണെന്നാണ് യു.എസിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ആഴ്‌സനല്‍ ഫോറന്‍സിക് ലാബ് കണ്ടെത്തിയത്.




Sharing is Caring