Newsനാ​ട്ടി​ലേ​ക്കു ന​ട​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തെ​രു​വി​ൽ രാ​ഹു​ലി​ന്‍റെ കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തെ​രു​വി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഡ​ൽ​ഹി സു​ഖ്ദേ​വ് വി​ഹാ​ർ ഫ്ളൈ ​ഓ​വ​റി​നു സ​മീ​പം ക്യാ​ന്പ് ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് രാ​ഹു​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.
കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് പെ​രു​വ​ഴി​യി​ലാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കും നേ​രി​ട്ട് പ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ 20 ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ കൂ​ടി​ക്കാ​ഴ്ച.

രാ​ഹു​ലി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മാ​സ്ക് ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. ഇ​വ​രി​ൽ ചി​ല​ർ മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലേ​ക്കും ചി​ല​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കും ന​ട​ന്നു​പോ​കു​ന്ന​വ​രാ​ണ്.

കൊ​റോ​ണ കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും വീ​ട്ടി​ലെ​ത്താ​ൻ അ​വ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും രാ​ഹു​ൽ തൊ​ഴി​ലാ​ളി​ക​ളോ​ട് നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞ​താ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *