15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ – നരേൻ കോംബോ ഒന്നിക്കുന്ന എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിരിയോടെ മീര ജാസ്മിനേയും അരികില്‍ ഗൗരവത്തില്‍ ഇരിക്കുന്ന നരേനേയും പോസ്റ്ററില്‍ കാണാം.
റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ശ്വേത മേനോൻ, രമേഷ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍ , ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അര്‍ജുൻ ടി. സത്യൻ രചന നിര്‍വഹിക്കുന്നു.

ഛായാഗ്രഹണം ജിത്തു ദാമോദര്‍, സംഗീതം രഞ്ജിൻ രാജ്, ഗാനങ്ങള്‍ ഷിബു ചക്രവര്‍ത്തി, അൻവര്‍ അലി, സന്തോഷ് വര്‍മ്മ, ജോ പോള്‍. വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്ബ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്ബ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് നിര്‍മ്മാണം. പി .ആര്‍. ഒ ശബരി.













