പുതിയ നോക്കിയ സി31 അവതരിപ്പിച്ചു

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്‍റെ ട്രിപ്പിള്‍ റിയര്‍ സെല്‍ഫി ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിങ് ടെക്നോളജി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന് മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനല്‍കുന്നു.
 
മികച്ച ഡ്യൂറബിലിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയുമുണ്ട്. ഗൂഗിള്‍ നല്‍കുന്ന ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകള്‍ രാവും പകലും മികച്ച ചിത്രങ്ങള്‍ ഉറപ്പാക്കും. തടസമില്ലാത്ത സംഗീതം ആസ്വദിക്കുന്നതിനായി സ്പോട്ടിഫൈ, ഗോപ്രോ ക്വിക്ക് എന്നിവയുള്‍പ്പെടെ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ജനപ്രിയ ആപ്ലിക്കേഷനുകളും നോക്കിയ സി31യിലുണ്ട്. വ്യക്തിഗത ഡാറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കും ഉള്‍പ്പെടുത്തി. പരമാവധി സുരക്ഷക്കായി രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

നോക്കിയ സി സീരീസ് ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ജനപ്രിയമായ സീരിസുകളിലൊന്നാണെന്നും സി സീരീസില്‍ മറ്റൊരു മികച്ച സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ & എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

നോക്കിയ വെബ്സൈറ്റ് വഴിയും, റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും നോക്കിയ സി31 ലഭ്യമാണ്. 3/32 ജിബി വേരിയന്‍റിന് 9,999 രൂപയും, 4/64 ജിബി വേരിയന്‍റിന് 10,999 രൂപയുമാണ് വില. ഇ-കൊമേഴ്സ് സ്റ്റോറുകളിലും നോക്കിയ സി31 ഉടന്‍ വില്‍പനക്ക് ലഭ്യമാവും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *