
ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ബി.ജെ.പിയ്ക്ക പുറമെ എന്‍.ഡി.എയിലെ ഘടക കക്ഷികളായ ശിവസേന,ടി.ഡി.പി,എല്‍.ജെ.പി എന്നിവയിലെ എം.പിമാരും മന്ത്രിമാരുടെ പട്ടികയിലുണ്ട്. ബി.ജെ.പി നേതാക്കളായ രാജ്‌നാഥ് സിങ്,അരുണ്‍ ജെയ്റ്റിലി,നിതിന്‍ ഗഡ്കരി,സുഷമ സ്വരാജ്, അരുണ്‍ ഷൂരി, രവി ശങ്കര്‍ പ്രസാദ് എന്നിവരും കാബിനറ്റിലുണ്ടാവും.
