പുതുപ്പളളിയിലെ കോണ്‍ഗ്രസുകാരെല്ലാം കാലുവാരികളാണെന്ന് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പിസി ചാക്കോ. ഗൂഢാലോചനയിലൂടെയാണ് ഉമ്മന്‍ചാണ്ടിയെ പുതുപ്പളളിയില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയാക്കിയത്. 53 വര്‍ഷമായിട്ടും വ്യക്തിവോട്ടുകള്‍ രാഷ്ട്രീയ വോട്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.ഒരു വട്ടം ചക്ക വീണ് മുയല്‍ ചത്തെന്ന് കരുതി എല്ലാ പ്രാവശ്യവും അത് സംഭവിക്കണമെന്നില്ലെന്നും പിസി ചാക്കോ വിമര്‍ശിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കാന്‍ പോകുന്ന പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് പിസി ചാക്കോയുടെ പരാമര്‍ശം.














