മണിപ്പൂരില്‍ രണ്ടു കുക്കി സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ് 53 അംഗ സിബിഐ സംഘം അന്വേഷിക്കും


മണിപ്പൂരില്‍ രണ്ടു കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് 53 അംഗ സിബിഐ സംഘം അന്വേഷിക്കും. രണ്ട് വനിതാ ഡിഐജിമാര്‍ അന്വേഷണ സംഘത്തിലുണ്ടാകും. ലൗലി കട്യാര്‍, നിര്‍മ്മലാ ദേവി എന്നിവരാണ് സംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍. ജൂലായ് 29 നാണ് കേസ് സിബിഐക്ക് കൈമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടപടി.
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നടന്ന ആറ് അക്രമ സംഭവങ്ങളും ആയുധപ്പുരകളില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചതും നിലവില്‍ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.


മണിപ്പൂരില്‍ നിന്ന് മിസോറാമിലേക്കും നാഗാലാന്‍ഡിലേക്കും ഹെലികോപ്റ്റര്‍ സര്‍വ്വീസിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ചുരാചന്ദ്പൂരില്‍ നിന്ന് മിസോറാമിലെ ഐസ്വാളിലേക്കും കാങ്‌പോക്പിയില്‍ നിന്നോ സേനാപതിയില്‍ നിന്നോ നാഗാലാന്‍ഡിലെ ദിമാപൂരിലേക്കും ആയിരിക്കും ഹെലികോപ്റ്റര്‍ സര്‍വ്വീസ്. കുക്കി സംഘടനകളുടെ കൂട്ടായ്മയായ ഇന്റി ജീനിയസ് ട്രൈബല്‍ ഫോറം അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസ് എന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.




Sharing is Caring