എന്‍.സി.പി പിളര്‍പ്പ്; ശരദ് പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന്


എന്‍സിപി പിളര്‍ന്ന ശേഷമുള്ള ശരദ് പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാര്‍ വിഭാഗത്തിന്റെ യോഗം. ഉച്ചയ്ക്ക് ശേഷം ഒരു മണിയോടെ മുംബൈയില്‍ ശതത് പവാര്‍ വിഭാഗത്തിന്റെയും യോഗം നടക്കും.


എംഎല്‍മാരോടും എംപിമാരോടും മറ്റ് പാര്‍ട്ടി ഭാരവാഹികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുനേതാക്കളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതിനിടെ അജിത് പവാറിനൊപ്പം പോയ 4 എംഎല്‍എമാര്‍ നിലപാട് മാറ്റി തിരികെ എത്തിയതായി ശരദ് പവാര്‍ പക്ഷം അവകാശപ്പെട്ടു. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാന്‍ അജിത് പവാറിന് 53 എംഎല്‍എമാരില്‍ 36 പേരുടെ പിന്തുണയാണ് ആവശ്യം.




Sharing is Caring