നയൻസ് -വിക്കി വിവാഹം നാളെ; വൈറലായി വിവാഹ ക്ഷണക്കത്ത്, ആശംസകളുമായി താരങ്ങൾ

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമാണ് നാളെ നടക്കാനിരിക്കുന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം. തങ്ങള്‍ക്കിടയിലെ അടുപ്പം ഇരുവരും പരസ്യമാക്കിയ കാലം മുതല്‍ വിവാഹം എപ്പോഴാണെന്ന ചോദ്യം ആരാധകര്‍ക്കിടയിലുണ്ട്.
വിവാഹനിശ്ചയം ഇരുവരും ആരാധകരെ അറിയിച്ചില്ലെങ്കിലും വിവാഹക്കാര്യം അങ്ങനെയല്ല. നാളെ മഹാബലിപുരത്തുവച്ച് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. വിവാഹ ക്ഷണപത്രത്തിന്‍റെ വീഡിയോ രൂപവും പ്രചരിക്കുന്നുണ്ട്.

മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്തനിക് പേസ്റ്റര്‍സ് ആണ് ഡ്രസ് കോഡ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *