തരൂര്‍ ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നാട്ടകം സുരേഷ്


ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്. ഡിസിസിയോട് കൂടിയാലോചിക്കാത്ത പരിപാടിയായത് കൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് നാട്ടകം സുരേഷ് പറഞ്ഞു .


പാര്‍ട്ടി കീഴ്‌വഴക്കങ്ങളെ മാനിക്കാതെയാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടത്തുന്നതിന് വിലക്കില്ല. താന്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്ത് കഴിഞ്ഞെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേര്‍ത്തു.ഡിസിസിയോട് കൂടിയാലോചിക്കാതെ പരിപാടി സംഘടിപ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേര്‍ക്കും എതിര്‍പ്പുണ്ട്. കെപിസിസി യോഗത്തില്‍ ഞാന്‍ ഇക്കാര്യം ഉന്നയിക്കാനിരിക്കുകയാണ്.


സംഭവം വിവാദമായതിന് ശേഷമാണ് ഡിസിസിയില്‍ പരിപാടിയെക്കുറിച്ച് അറിയിക്കുന്നത്. അതല്ലല്ലോ അതിന്റെ രീതി? നിയന്ത്രണം വിട്ട് പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നതിനാലാണ് വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. നാട്ടകം സുരേഷ് പറഞ്ഞു.



Sharing is Caring