ടെക്‌നോപാര്‍ക്കില്‍ നാസ്‌കോം ഫയ: 80 സെമിനാര്‍ ഒക്ടോബര്‍ 18ന്


തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ: 80 ആതിഥേയത്വം വഹിക്കുന്ന നാസ്‌കോം ഫയ: 80 സെമിനാറില്‍ ഇത്തവണ ‘സെക്യൂറിങ് ദി ഡിജിറ്റല്‍ ഫ്രോണ്ടിയര്‍: അപ്ലിക്കേഷന്‍ സെക്യൂരിറ്റി ട്രെന്‍ഡ്സ് 2023’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.


ഒക്ടോബര്‍ 18ന് വൈകുന്നേരം 5 മണി മുതല്‍ ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ ഫ്ളോര്‍ ഓഫ് മാഡ്നസില്‍ നടക്കുന്ന സെമിനാറിന് ഇവൈ ജിഡിഎസിലെ ആപ്ലിക്കേഷന്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ജുഗല്‍ ജെ നേതൃത്വം നല്‍കും. നിലവില്‍ പിന്തുടരുന്ന ആപ്ലിക്കേഷന്‍ സുരക്ഷാ രീതികളും സാധാരണയായി കണ്ടുവരുന്ന സുരക്ഷാ തകരാറുകളെ കുറിച്ചും സെഷന്‍ ചര്‍ച്ച ചെയ്യും.


രജിസ്‌ട്രേഷന്: https://faya-port80-108.eventbrite.com.



Sharing is Caring