രണ്ട് ദിവസത്തെ പ്രചാരണത്തിനായി നരേന്ദ്രമോദി ഇന്ന് കർണാടകയിൽ

പ്രീപോൾ സർവ്വേകൾ മാറിമറിയവേ രണ്ട് ദിവസത്തെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. റോഡ് ഷോകളും റാലികളുമടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.പുറത്തു വന്ന നാല് സർവ്വേകളിൽ മൂന്നും ബിജെപിക്കെതിരാണ്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സീ ന്യൂസ് സർവ്വേ നരേന്ദ്രമോദി ഗെയിം ചെയ്ഞ്ചറാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രധാനമന്ത്രിയെ മുൻനിർത്തി അധികാരമുറപ്പിക്കാനാണ് ബിജെപി ക്യാമ്പിന്റെ നീക്കം. വരും ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാരടക്കം താരപ്രചാരകരെ കളത്തിലിറക്കി സാഹചര്യം അനുകൂലമാക്കാനും നീക്കമുണ്ട്.ഇതിനിടെ മോദിയെ കടന്നാക്രമിച്ചുള്ള പ്രചാരണമാണ് കോൺഗ്രസ് പയറ്റുന്നത്. നടക്കുന്നത് കർണ്ണാടക തെരഞ്ഞെടുപ്പാണെന്നും മോദിക്ക് പ്രസക്തിയില്ലെന്നുമാണ് കോൺഗ്രസ് നിലപാട്.കർണ്ണാടകത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രീപോൾ സർവ്വേ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. പുറത്തു വന്ന രണ്ട് സർവ്വേകളിൽ ഒന്നിൽ ബിജെപിയും മറ്റൊന്നിൽ കോൺഗ്രസും നേട്ടം കൊയ്യുമെന്ന് പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ – സി വോട്ടർ സർവ്വേ പ്രകാരം ബിജെപി 74 മുതൽ 86 സീറ്റുകളിൽ ഒതുങ്ങും. അതേസമയം കോൺഗ്രസ് 107 മുതൽ 119 സീറ്റുകൾ നേടുമെന്നും സർവ്വേ വ്യക്തമാക്കുന്നു. എന്നാൽ Zee News-Matrize സർവ്വേയിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നാണ് പ്രവചനം. 103നും 115നും ഇടയിൽ സീറ്റുകൾ ബിജെപി നേടുമെന്ന് സർവ്വേ പറയുന്നു. കോൺഗ്രസിനാകട്ടെ 79 മുതൽ 91 വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഗെയിംചെയ്ഞ്ചർ ആകുമെന്നാണ് സർവ്വേയുടെ ഉള്ളടക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *