ദേശാഭിമാനിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിരുവനന്തപുരം ബ്യൂറോയില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിലും ശ്രദ്ധിക്കപ്പെടുന്ന നിരവധി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുള്ള ആളാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം ബുധന്‍ രാവിലെ എരുവേശിയില്‍.
വിദ്യാഭ്യാസ മേഖലയിലെ റിപ്പോര്‍ട്ടിങ്ങില്‍ മികവു തെളിയിച്ച പത്രപ്രവര്‍ത്തകനായിരുന്നു.മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി. കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡസ്‌കിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവേശിയില്‍ ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പന്‍ നായരുടെയും ലീലാമണിയുടെയും മകനാണ്.














