അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രം ‘ ഓസ്ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു.നേരത്തെ ക്രിസ്സ്മസ് റിലീസായാണ് ചിത്രം എത്തുക എന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ റിലീസ് ആയിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ജനുവരി 11 ന് കേരളത്തിലെ തിയേറ്ററുകളില്‍ ഓസ്ലര്‍ പ്രദര്‍ശനമാരംഭിക്കുമെന്നാണ് അണിയറക്കാരുടെ പ്രഖ്യാപനം.
പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കിടിലന്‍ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
ജയറാമിന്‍റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ കഥാപാത്രമായിരിക്കും അബ്രഹാം ഓസ്ലര്‍. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വരാന്‍ പോകുന്നതെന്ന സൂചനകളാണ് മുന്‍ അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരുന്നത്.
നേരമ്ബോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും മിഥുൻ മാനുവല്‍ തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തില്‍ കൃഷ്‍മ, അര്‍ജുൻ നന്ദകുമാര്‍, ആര്യ സലിം, അസീം ജമാല്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

രചന – ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണൻ, സംഗീതം – മിഥുൻ മുകുന്ദ്, ഛായാഗഹണം – തേനി ഈശ്വര്‍, എഡിറ്റിംഗ് – സൈജു ശ്രീധര്‍, കലാസംവിധാനം – ഗോകുല്‍ദാസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ലൈൻ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്ബ്യാങ്കാവ്, പ്രൊഡക്ഷൻ കണ്‍ടോളര്‍ – പ്രശാന്ത് നാരായണൻ, തൃശൂര്‍, കോയമ്ബത്തൂര്‍, വയനാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.













