അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്‌നാ സുരേഷിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍


മാധ്യമങ്ങളിലൂടെ തനിക്ക് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സ്വപ്‌നാ സുരേഷിനെതിരെ വക്കീല്‍ നോട്ടീസയച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒന്നുകില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം അല്ലങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കണ്ണൂരിലെ അഭിഭാഷകന്‍ മുഖേന എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസയിച്ചിരിക്കുന്നത്.


സ്വപ്‌നയുടെ ഇപ്പോഴുള്ള ബാംഗ്‌ളൂര്‍ വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.തനിക്കോ തന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെന്നയാളെ അറിയില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കെന്ന പേരില്‍ താന്‍ ആരെയും അയച്ചിട്ടുമില്ല. താന്‍ അയച്ചയാളാണ് വിജേഷ് പിള്ള എന്ന് പറഞ്ഞു സ്വപ്‌നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങളൊക്കെ തനിക്ക് അപകീര്‍ത്തികരമാണെന്നും അത് പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നത്.


ഈ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്ന് കഴിഞ്ഞ ദിവസം എം വി ഗോവിന്ദനോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ആ ചോദ്യത്തിന് മറുപടിപറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഒരു വക്കീല്‍ നോട്ടീസെങ്കിലും സ്വപ്നക്ക് അയച്ചില്ലങ്കില്‍ താനും അവരുടെ ആരോപണങ്ങളുടെ പുകമറയില്‍ നില്‍ക്കേണ്ടി വരുമെന്നു എം വി ഗോവിന്ദന് ബോധ്യമായത് കൊണ്ടാണ് സ്വപ്‌നക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കാന്‍ അദ്ദേഹം തിരുമാനിച്ചത്. ഇതോടെ മുഖ്യമന്ത്രിയും കുടൂംബവും സ്വപ്‌നക്കെതിരെ മാനനഷ്‌ക്കേസ് കൊടുക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.



Sharing is Caring