ഗണേശ സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്


കൊച്ചി: എം മാത്യു മുത്തൂറ്റ് ഗ്രൂപ്പിന്‍റെ ഭാഗമായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വര്‍ണ്ണ നാണയം അവതരിപ്പിച്ചു. മധുരയിലെ പിള്ളയാര്‍പട്ടി കര്‍പ്പഗ വിനായഗര്‍ ക്ഷേത്രത്തിലാണ് സ്വര്‍ണ്ണ നാണയം പുറത്തിറക്കിയത്.


കാരക്കുടി മാനേജിംഗ് ട്രസ്റ്റി ജി. എ. സ്വാമിനാഥന്‍ മറ്റ് ട്രസ്റ്റികളായ തണ്ണീര്‍ മലൈ, പിച്ചൈ കുറുക്കല്‍ എന്നിവര്‍ക്കൊപ്പം ഡെപ്യൂട്ടി ചീഫ് ഓപറേറ്റിങ് ഓഫീസര്‍ (എംഎംഎഫ്എല്‍) സെന്‍മോന്‍ പി.വി, അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് (എംആര്‍ജി) ജിസണ്‍ തോമസ്, സീനിയര്‍ സോണല്‍ മാനേജര്‍ (എംഎംഎഫ്എല്‍) പി. ബാലസുബ്രഹ്മണ്യന്‍, സെയില്‍സ് മാനേജര്‍ (എംഎംഎഫ്എല്‍) ധനേഷ് പത്മനാഭന്‍, മധുര മേഖല ആര്‍എം കെ. നെപ്പോളിയന്‍, ട്രിച്ചി മേഖല എഎം എ. ഹെന്‍ഡ്രി രാജ, മന മധുരൈ മേഖല എഎം ധനഞ്ജയന്‍, തിരുപ്പത്തൂര്‍ ബ്രാഞ്ച് ബിഎം മുബാറക് അലി എന്നിവരുടെ സാന്നിധ്യത്തിലാണ് നാണയം പുറത്തിറക്കിയത്.


വിഘ്നങ്ങളെ അകറ്റുന്നവനും ജ്ഞാനത്തിന്‍റെ ദൈവവുമായ ഗണപതിയെയാണ് പ്രമേയമാക്കിയിരിക്കുന്നത്. നാണയം ഒന്ന്, രണ്ട്, നാല്, എട്ട് ഗ്രാമുകളില്‍ ലഭ്യമാണ്. ഗണപതി കൂട്ടാളി മൂഷികനൊപ്പം ഇരിക്കുന്ന 3ഡി രൂപമാണ് നാണയത്തിലുള്ളത്.

ഈ നാണയം എല്ലാവര്‍ക്കും ഭാഗ്യവും സമൃദ്ധിയും നല്‍കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഈ നാണയങ്ങള്‍ പുറത്തിറക്കുന്നത്തോടെ ഉപഭോക്താക്കളുമായി ഇടപഴകാനും അവരുടെ ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാകാനും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ കലയും സംസ്കാരവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. ഈ നാണയം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതും അവരുടെ വിശ്വാസത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുത്തൂറ്റ് റോയല്‍ ഗോള്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഗണപതി സ്വര്‍ണ്ണ നാണയം പുറത്തിറക്കിയത്. ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ നിക്ഷേപ സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മുന്‍കൂര്‍ പേയ്മെന്‍റുകളിലൂടെ സ്വര്‍ണ്ണ നാണയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. വരും വര്‍ഷങ്ങളില്‍ ഈ നാണയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി മാറുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ പി ഇ മത്തായി പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ബ്രാഞ്ച് സന്ദര്‍ശിച്ചോ, കമ്പനിയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായോ ഗണേശ സ്വര്‍ണ്ണനാണയം വാങ്ങാം.



Sharing is Caring