ഈജിപ്ത് വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രയേല്‍ സുരക്ഷാ കൗണ്‍സില്‍. അലക്‌സാന്‍ഡ്രിയയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഇസ്രായേലികളായ രണ്ട് വിനോദസഞ്ചാരികളെ അലക്‌സാന്‍ഡ്രിയയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നു ഈജിപ്ഷ്യന്‍ സ്വദേശിയായ ഗൈഡും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ ഇതുവരെ 500 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഹമാസിന്റെ ആക്രമണത്തില്‍ 700 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഇസ്രായേലില്‍ കുടുങ്ങിയിരുന്ന 27 ഇന്ത്യക്കാര്‍ ഈജിപ്റ്റ് അതിര്‍ത്തി കടന്നു. ഇസ്രയേലില്‍ കുടുങ്ങിയ മേഘാലയയില്‍ നിന്നുള്ള തീര്‍ത്ഥാടന സംഘമാണ് ഈജിപ്റ്റ് അതിര്‍ത്തി കടന്നത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്.














