ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും സംഗീത നിശയില്‍ പങ്കെടുത്തവര്‍


ഇസ്രായേലില്‍ കടന്നുകയറിയ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും സംഗീത നിശയില്‍ പങ്കെടുത്തവര്‍. കഴിഞ്ഞ ദിവസം ഗാസക്ക് സമീപത്തെ കിബുട്‌സില്‍ സംഘടിപ്പിച്ച സംഗീതനൃത്ത പരിപാടിക്കെത്തിയവരെയാണ് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് കൊന്നുതള്ളിയത്. ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങള്‍ ലഭിച്ചു. മിസൈലാക്രമണത്തിലൂടെയും വെടിവെച്ചുമായിരുന്നു കൊല.രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവെച്ച് വീഴ്ത്തി.


ഇവിടെ നിന്ന് നൂറിലേറെപ്പേരെ തടവിലാക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും യുവതികളും യുവാക്കളുമാണ്. രണ്ടുദിവസം മുമ്പ് ആരംഭിച്ച ഇസ്രായേല്‍പലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു.




Sharing is Caring