അന്യ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ തിരിച്ചു വരവിന് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്;എം.എസ്.എഫ് നിൽപ്പ് സമരം


കൊയിലാണ്ടി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളോട് കേരള സര്‍ക്കാരും മുഖ്യമന്ത്രിയും കാണിക്കുന്ന നിഷേധാത്മക നിലപാട് വെടിയണമെന്നും ചീഫ് മിനിസ്റ്റര്‍ ചീറ്റിംഗ് മിനിസ്റ്റര്‍ ആകരുതെന്നും msf കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ആസിഫ് കലാം പറഞ്ഞു.അന്യ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ തിരിച്ചു വരവിന് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.


ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട് ഡൽഹിയിൽ.
അവരെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ജാമിഅ:മില്ലിയയിലെ ലേഡീസ് ഹോസ്റ്റൽ ഇന്ന് അടക്കുമെന്ന് നോട്ടീസ് വന്നു കഴിഞ്ഞു. പല ഹോസ്റ്റലുകളും അടക്കാനിരിക്കുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച ട്രെയിൻ എപ്പോൾ ഉണ്ടാകും എന്നറിയാൻ കേരള ഹൗസിൽ എത്തിയ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ട്രെയിൻ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. ട്രെയിനിനുള്ള തുക കെ.എം.സി.സിയും കോൺഗ്രസ്സും വഹിക്കാമെന്ന് പറഞ്ഞപ്പോൾ അത് നിഷേധിച്ച കേരള ഹൗസ് പിന്നീട് വിദ്യാർത്ഥികൾ സ്വയം പണം വഹിക്കാം എന്ന് പറഞ്ഞപ്പോഴും സമ്മതം നൽകിയില്ല.


നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണമെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും നിരസിച്ചപ്പോൾ വിദ്യാർത്ഥികൾ സ്വയം എണ്ണമെടുക്കുകയായിരുന്നു.കേരളത്തിൽ നിന്നടക്കം അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാൻ നൂറു കണക്കിന് സർവ്വീസുകൾ നടത്തിയ ഇന്ത്യൻ റെയിൽവെ ഒന്നു പോലും കേരളത്തിലേക്ക് നടത്താൻ തയ്യാറാവാത്തത് കേന്ദ്ര-കേരള സർക്കാരുകളുടെ പിടിപ്പുകേടാണ്.സർക്കാറിൻ്റെ നിരുത്തരവാദ സമീപനത്തിൽ പ്രതിഷേധിച്ച് ഡൽഹി വിദ്യാർത്ഥികൾ കേരളത്തിലേക്ക് കാൽനടയായി വരാൻ തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം msf നടത്തുമെന്നും പറഞ്ഞു.msf കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ മുഹമ്മദലി , വൈസ് പ്രസിഡന്റ് അഫ്രിൻ നുഹ്മാൻ , എന്നിവര്‍ സംസാരിച്ചു. വിംഗ് കണ്‍വീനര്‍ സിഫാദ് ഇല്ലത്ത് , പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഖിൽ അബ്ദുള്ള , ആദിൽ കൊയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
[slideshow_deploy id=’686′]



Sharing is Caring