എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാർ (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാതൃഭൂമി മുൻ എംഡിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന്റെ ഭാര്യയാണ്.

മഹാരാഷ്‌ട്രയിൽ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളാണ് ഉഷ .പതിനാലാം വയസ്സിൽ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സിൽ വിവാഹവും നടന്നു. ശേഷം ലോകം മുഴുവൻ സഞ്ചരിച്ച യാത്രകളിലെല്ലാം ഉഷയും ഒപ്പമുണ്ടായിരുന്നു.

മക്കൾ: എം.വി. ശ്രേയാംസ് കുമാർ (മാനേജിങ്ങ് ഡയറക്ടർ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കൾ: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരൂ).

Spread the love

Leave a Reply

Your email address will not be published. Required fields are marked *