ഹെക്ടര്‍ ബെല്ലറിനെ റോമയിലെക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങി മോറീഞ്ഞോ


ബാഴ്‌സലോണ ഡിഫന്‍ഡര്‍ ഹെക്ടര്‍ ബെല്ലറിന്‍ സീരി എ ടീം ആയ റോമയുടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്.ആഴ്സണലിനും റിയല്‍ ബെറ്റിസിനും ഒപ്പം കളിച്ചതിന് ശേഷം, റൈറ്റ് ബാക്ക് കഴിഞ്ഞ സമ്മറില്‍ തന്‍റെ ജൂണിയര്‍ ഫുട്ബോള്‍ കരിയര്‍ ചിലവഴിച്ച ക്ലബിലെക്ക് മടങ്ങി.ലാ ലിഗയിലും ചാമ്ബ്യന്‍സ് ലീഗിലും വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്.


സാവിയുടെ ടീമില്‍ സ്ഥിരം ഓപ്ഷനായി ഇടം നേടുന്നതില്‍ താരം പരാജയപ്പെട്ടു.താരത്തിന് ബാഴ്സയില്‍ തുടരാന്‍ ആണ് ആഗ്രഹം,എന്നാല്‍ ക്ലബ് താരത്തിനെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നു. കാല്‍സിയോമെര്‍കാറ്റോ റിപ്പോര്‍ട്ട് അനുസരിച്ച്‌ ജോസ് മൗറീഞ്ഞോ ഒരു പുതിയ റൈറ്റ് ബാക്ക് സൈന്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ റോമ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഡിയോഗോ ദലോട്ട് ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍, ബെല്ലറിന്‍ ആണ് ഇപ്പോഴത്തെ മോറീഞ്ഞോയുടെ ഓപ്ഷന്‍ ബി.ജനുവരിയില്‍ തന്നെ ബാഴ്സയുമായി ഒരു ഡീലില്‍ എത്താന്‍ സീരി എ ക്ലബ് ആഗ്രഹിക്കുന്നു.




Sharing is Caring