വ്യാജ പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചവര്‍ ഒളിവില്‍. കൊച്ചിയില്‍വച്ചായിരുന്നു പുരാവസ്തുക്കളുടെ നിര്‍മാണം.ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ് ഉണ്ടാക്കിയത്. മോശയുടെ അംശവടി എളമക്കരയിലുമാണ് നിര്‍മിച്ചത്.
മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജിയിലും അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സിവില്‍ കേസാണെന്നും, തനിക്ക് പരിഹരിക്കാന്‍ കഴിയുന്ന കേസ് മാത്രമേയുള്ളൂവെന്നുമാണ് മോന്‍സണിന്റെ വാദം.














