ഇന്ധന നിരക്കില്‍ കുതിപ്പ്; 72 ദിവസത്തിന് ശേഷം പെട്രോള്‍ വില കൂട്ടി


കൊച്ചി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ കുതിപ്പ്. ഡീസലിന് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 72 ദിവസത്തിന് ശേഷമാണ് പ്രെട്രോള്‍ വില കൂടുന്നത്. ലിറ്ററിന് 22 പൈസയാണ് വര്‍ധിപ്പിച്ചത്.


തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോള്‍ ഒരു ലിറ്ററിന് 103 രൂപ 70 പെസയാണ്. കൊച്ചിയില്‍ 101 രൂപ 70 പൈസയും കോഴിക്കോട് 101 രൂപ 92 പൈസയുമാണ് ഇന്നത്തെ വില.

online news portal

അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വില കൂട്ടി. 26 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഡീസല്‍ ഒരു ലിറ്ററിന് 94 രൂപ 58 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത് 96 രൂപ 48 പൈസയും കോഴിക്കോട് 94 രൂപ 82 പൈസയുമാണ് വില.



Sharing is Caring